ചിലിയിലെ ബഹിയ എല്‍ അഗ്വിലയില്‍ 24 വയസുള്ള അഡ്രിയാന്‍ സിമാന്‍കാസ് എന്ന യുവാവ് തന്റെ പിതാവിനൊപ്പം കയാക്കിംഗ് നടത്തുമ്പോഴാണ് ഈ അപ്രതീക്ഷിത് സംഭവങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നടക്കുന്നത്. ചിലിയിലെ പെറ്റാഗോണിയ മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നതെന്നാണ് വിവരം. കയാക്കില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന്റെ പിതാവ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ഈ സംഭവം വീഡിയോയില്‍ പതിയുന്നത്.
സമാനമായ ഒരു സംഭവം 2020 നവംബറില്‍ കാലിഫോര്‍ണിയയിലെ ഒരു ബീച്ചിലും സംഭവിച്ചിരുന്നു. വെള്ളി മത്സ്യങ്ങളെ ഭക്ഷിക്കുന്ന തിമിംഗലങ്ങളെ കടലില്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന രണ്ട് കയാക്കര്‍മാരെ ഒരു കൂറ്റന്‍ തിമിംഗലം വിഴുങ്ങുകയായിരുന്നു. എന്നാല്‍ അല്പ്പനേരത്തിനുള്ളില് തന്നെ പരിക്കേല്‍ക്കാതെ പുറത്തുവരികയായിരുന്നു.

Comments: